പാതിരാക്കുളിരില്‍ ഒരുങ്ങിനിന്നു

ആ....ആ..ആ....

പാതിരാക്കുളിരില്‍ ഒരുങ്ങിനിന്നു
രാഗിണി ഞാന്‍ സോമദേവന്റെ കനകോദയത്തില്‍
നെയ്യാമ്പലായ് ഞാന്‍ തപസ്സിരുന്നു
(പാതിരാക്കുളിരില്‍...)

കതിരിട്ടു നില്‍ക്കുമെന്‍ മധുരക്കിനാവില്‍
പ്രണയാങ്കുരങ്ങള്‍ വിരിയുന്നു (കതിരിട്ടു..)
ഒരുഗാനധാരയായ് ഒരുലോലരാഗമായ് (2)
അരികില്‍ വരു അഴകേ വരു
(പാതിരാക്കുളിരില്‍...)

സ്വര്‍ഗ്ഗാനുഭൂതിതന്‍ പൂഞ്ചിറകില്‍
സ്വര്‍ണ്ണപതംഗമായ് ഞാനുയരുന്നു (സ്വര്‍ഗ്ഗാനു..)
അനുരാഗസങ്കല്പ മധുമാസവനികയില്‍ (2)
പറന്നുയരും ഞാന്‍ പറന്നുയരും

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pathira kuliril

Additional Info

Year: 
1977
Lyrics Genre: 

അനുബന്ധവർത്തമാനം