യമുനാതീരവിഹാരീ
യമുനാ - യമുനാ തീരവിഹാരീ..
യമുനാതീരവിഹാരീ - നിന്നുടെ
പ്രിയദർശിനിയാം രാധിക ഞാൻ
യമുനാ തീരവിഹാരീ..
എവിടെയൊളിച്ചു കളിപ്പൂ നീ
എവിടെയൊളിച്ചു കളിപ്പൂ നീയെൻ
വിജനകുടീരം കാണ്മീലേ
വിജനകുടീരം കാണ്മീലേ
യമുനാ - യമുനാ തീരവിഹാരീ..
കുയിലുകൾ മധുരം പാടുമ്പോൾ നിൻ
കുഴലൊച്ചയിതെന്നോർക്കും ഞാൻ
മയിലുകൾ പീലി നിവർത്തുമ്പോളെൻ
മരതകവർണ്ണനേയോർക്കും ഞാൻ
യമുനാ - യമുനാ തീരവിഹാരീ..
കിളികൾ കളമൊഴി തൂകുമ്പോൾ നിൻ
കളിവാക്കുകളെന്നോർക്കും ഞാൻ
കുളിർക്കാറ്റലസം തഴുകുമ്പോൾ നിൻ
മൃദുകരലാളനമോർക്കും ഞാൻ
യമുനാ - യമുനാ തീരവിഹാരീ നിന്നുടെ
പ്രിയദർശിനിയാം രാധിക ഞാൻ
യമുനാ - തീരവിഹാരീ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
yamunaatheeravihaari