നക്ഷത്രങ്ങൾ

നക്ഷത്രങ്ങൾ നേരു ചൊല്ലി നല്ല രാത്രിയിൽ
നന്മ കാക്കാൻ ലോകമാതാ ..
നെഞ്ചിൽ പാലാഴിയായ്
നെഞ്ചിൽ പാലാഴിയായ്
മണ്ണിൽ സ്നേഹനിധി ചൊരിയാൻ
കാത്തു നിൽക്കവേ
മാലഖമാർ നോക്കി നിൽക്കവേ ..
നക്ഷത്രങ്ങൾ നേരു ചൊല്ലി നല്ല രാത്രിയിൽ
നന്മ കാക്കാൻ ലോകമാതാ ..
നെഞ്ചിൽ പാലാഴിയായ്
നെഞ്ചിൽ പാലാഴിയായ്

പൂവായ് വിടർന്നു നറുതേൻ ചൊരിഞ്ഞു
സുഗന്ധമായ് കാറ്റിൽ നിറഞ്ഞു
നിറകൺ തുടച്ചും നറുപൊൻ ചിരിയായ്
സ്നേഹത്തിൻ നിറദീപം തെളിച്ചു (2)
കാലിക്കൂട്ടം ആഹ്ലാദത്താൽ ആർത്തുവിളിച്ചു
കാലിക്കൂട്ടം ആഹ്ലാദത്താൽ ആർത്തുവിളിച്ചു
മണ്ണിൽ നാഥൻ സംജാതനായ്
മണ്ണിൽ നാഥൻ സംജാതനായ്

അശരണരെ നെഞ്ചോടു ചേർത്തും
പെറ്റമ്മപോൽ തലോടി  
മണ്ണിൽ സ്വർഗ്ഗം തീർത്ത നാഥാ
രക്തം വീഞ്ഞായ് തീർത്ത നാഥാ
രക്തം വീഞ്ഞായ് തീർത്ത നാഥാ
വാഴ്ത്തീടാം ഞങ്ങൾ ആയിരം നാൾ
വാഴ്ത്തീടാം ഞങ്ങൾ ആയിരം നാൾ
(അശരണരെ )
(നക്ഷത്രങ്ങൾ നേരു ചൊല്ലി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nakshathrangal