വജ്രകിരീടം ശിരസ്സിലണിയും
വജ്രകിരീടം ശിരസ്സിലണിയും
വൈദ്യുതദീപമേ
നിദ്രാമുറിയില്‍ നീയെന്തിനിങ്ങനെ
നിശബ്ദതപസ്സിനു വന്നു
(വജ്രകിരീടം..)
കൈമണിച്ചെപ്പിലെ അഗ്നിനാളം കൊണ്ടു
കര്‍പ്പൂരമുഴിയാനോ - എന്റെ
അഷ്ടമംഗല്യത്തളികയില്‍ വാടാത്തൊ-
രര്‍ച്ചനാപുഷ്പമായ് വിടരാനോ
വജ്രകിരീടം ശിരസ്സിലണിയും
വൈദ്യുതദീപമേ
ചുറ്റോടുചുറ്റുമീ ചുമരിന്മേലെന്റെ
ചിത്രം വരയ്ക്കാനോ - മുന്നിൽ
എന്‍നിഴല്‍ നീര്‍ത്തുമീ അന്ധകാരത്തിനാല്‍
എന്റെയുഷസ്സുകള്‍ മറയ്ക്കാനോ
വജ്രകിരീടം ശിരസ്സിലണിയും
വൈദ്യുതദീപമേ
മറ്റാരും കാണാത്തൊരേകാന്ത രാത്രിയില്‍
മാറോടുചേര്‍ക്കുമ്പോള്‍
കണ്ണൊന്നടച്ചേക്കൂ ഞാനല്പനേരമാ-
കൈവലയത്തിലമര്‍ന്നോട്ടെ
വജ്രകിരീടം ശിരസ്സിലണിയും
വൈദ്യുതദീപമേ
നിദ്രാമുറിയില്‍ നീയെന്തിനിങ്ങനെ
നിശബ്ദതപസ്സിനു വന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
vajrakireedam sirassilaniyum