നെഞ്ചിൽ തുടിതാളം

ഹോ....
നെഞ്ചിൽ തുടി താളം ഉള്ളിൽ രണവീരം 
മുന്നിൽ നവലോകം....ഹോ...ഹോ....
നേരിൻ വഴിതേടാം നാടിൻ ഉയിരാവാം 
ഓതിൽ അണിചേരാം..ഹോ...ഹോ....
തീയാളുമീ തേർവെയിലിൽ 
പോരാടുമീ കനൽവഴിയിൽ 
ഇനിയെന്നും നമ്മളൊന്ന്... ഹോ... ഹോ.... 
രണഭേരികൾ ഉയരട്ടേ
മനപ്പാതികൾ തളരട്ടേ 
തളരില്ല നാം വിജയം വരെ.... ഹോ... ഹോ.... 
ഒന്നായി പാടിടാം വീണ്ടും വന്ദേമാതരം....
പ്രാണൻ നൽകി നാം മൂളും വന്ദേമാതരം....

നെഞ്ചിൽ തുടി താളം ഉള്ളിൽ രണവീരം 
മുന്നിൽ നവലോകം....ഹോ...ഹോ....
നേരിൻ വഴിതേടാം നാടിൻ ഉയിരാവാം 
ഓതിൽ അണിചേരാം..ഹോ...ഹോ....

ഈ നാടിൻ മാറിൽ നാം വീണാലും... 
മണ്ണോടുമണ്ണായി ചേർന്നാലും...
അമ്മേ നിൻ ചുടുകണ്ണീർ വീഴല്ലേ... 
ഹോ....ഹോ...ഹോ... 
ഒളിയമ്പിൻ മുനയിൽ നീ പിടയല്ലേ...
ഹോ...ഹോ...ഹോ...
ഒന്നായി പാടിടാം വീണ്ടും വന്ദേമാതരം... 
പ്രാണൻ നൽകി നാം മൂളും വന്ദേമാതരം...

നെഞ്ചിൽ തുടി താളം ഉള്ളിൽ രണവീരം 
മുന്നിൽ നവലോകം....ഹോ...ഹോ....
നേരിൻ വഴിതേടാം നാടിൻ ഉയിരാവാം 
ഓതിൽ അണിചേരാം..ഹോ...ഹോ....

എങ്ങെങ്ങും തിരയും നാം വീറോടെ.... 
ലക്ഷ്യങ്ങൾ എഴുതീടും വീറോടെ... 
ഇടിമിന്നൽ പിണറായിത്തെളിയും നാം... 
ഹോ..ഹോ..ഹോ....
കലിതുള്ളും കടലായി പടരും നാം...
ഹോ....ഹോ...ഹോ...
ഒന്നായി പാടിടാം വീണ്ടും വന്ദേമാതരം.... 
പ്രാണൻ നൽകി നാം മൂളും വന്ദേമാതരം..... (പല്ലവി)

ഒന്നായി പാടിടാം വീണ്ടും വന്ദേമാതരം... 
പ്രാണൻ നൽകി നാം മൂളും വന്ദേമാതരം.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nenchil thuduthaalam