ലോകാ സമസ്താ സുഖിനോ

ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകാ സമസ്താ സുഖിനോ ഭവന്തു

ലോകാചാര്യന്‍ മാമുനി അരുളി
ലോകത്തിലേവര്‍ക്കും ശാന്തി  
ഓം ശാന്തി.. ശാന്തി.. ശാന്തി... (2)

ആനയും കുതിരയും ഇണചേര്‍ന്നാലും
അതിലൊരു സന്താനം സംഭവ്യമോ ...
ഇല്ലേയില്ല... അവ രണ്ടു ജാതി
അവ രണ്ടും രണ്ടു ജാതി...
മേലാളന്‍ പുരുഷന്‍.. കീഴാളപ്പെണ്ണിനെ
വേട്ടാലും സന്താനം സംഭവിക്കാം..
അതേ.. അതേ.. അവര്‍ ഒരു ജാതി
ഇരുവരും ഒരു ജാതി....
ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകാചാര്യന്‍ മാമുനി അരുളി
ലോകത്തിലേവര്‍ക്കും ശാന്തി...
ഓം ശാന്തി.. ശാന്തി.. ശാന്തി  

എണ്ണിയാല്‍ തീരാത്ത ജാതികളുണ്ടല്ലോ
മണ്ണില്‍ പലവിധത്തില്‍...
അവരേയും സൃഷ്ടിച്ചതീശ്വരനല്ലോ..
പരസ്പരം സ്നേഹിക്കുവാന്‍...
ഭിന്നമതങ്ങളില്‍ പെട്ടവര്‍ പോലും
ഒന്നിച്ചു സ്നേഹത്തില്‍ വര്‍ത്തിക്കാന്‍
അതേ അതേ.. മാനവരെല്ലാം ഒരേ ഒരു ജാതി

ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകാ സമസ്താ സുഖിനോ ഭവന്തു

ലോകാചാര്യന്‍ മാമുനി അരുളി
ലോകത്തിലേവര്‍ക്കും ശാന്തി  
ഓം ശാന്തി.. ശാന്തി.. ശാന്തി (2)

ലോകാ സമസ്താ.. ലോകാ സമസ്താ
ലോകാ സമസ്താ.. സുഖിനോ ഭവന്തു...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Loka Samastha Sughino

Additional Info

Year: 
2015

അനുബന്ധവർത്തമാനം