കളിമുറ്റത്തമ്പിളി കളിയാടി
കളിമുറ്റത്തമ്പിളി കളിയാടി വന്നപ്പോള്‍
കളികൂട്ടുകാരാ നീ എങ്ങുപോയി
കളികൂട്ടുകാരാ നീ എങ്ങുപോയി..
കളിമുറ്റത്തമ്പിളി കളിയാടി വന്നപ്പോള്‍
കളികൂട്ടുകാരാ നീ എങ്ങുപോയി
കളികൂട്ടുകാരി നീ എങ്ങുപോയി ..
കളിയായി ചൊല്ലിയ കാര്യങ്ങളോരോന്നും
കരളിന്റെ കാതിൽ നിറഞ്ഞുനിന്നു
കളിയായി ചൊല്ലിയ കാര്യങ്ങളോരോന്നും
കരളിന്റെ കാതിൽ നിറഞ്ഞുനിന്നു
കരളിന്റെ കാതിൽ നിറഞ്ഞുനിന്നു
കനവിൽ നീ വന്നൊന്നു കാതോരം നിന്നപ്പോൾ
കവിളിൽ ഞാനൊരു കടം വാങ്ങിയില്ലേ (2 )
കവിതയായ് വന്നു നീ കണ്ണീർ പൊഴിച്ചപ്പോൾ
കരയാതെയെൻ കണ്ണും നനഞ്ഞുപോയി
ഇന്നും കരയാതെയെൻ കണ്ണും നനഞ്ഞുപോയി
കളിമുറ്റത്തമ്പിളി കളിയാടി വന്നപ്പോള്‍
കളികൂട്ടുകാരി നീ എങ്ങുപോയി ..
കളികൂട്ടുകാരാ നീ എങ്ങുപോയി
കുഞ്ഞിളം തെന്നലിൽ കളിത്തോഴി എന്നെ നീ
കാളിയൂഞ്ഞാൽ പാട്ടിൽ ഉറക്കിത്തരൂ (2 )
കളവില്ല സ്നേഹത്തിൻ കളിവാക്കു കൊണ്ടു ഞാൻ
കളിത്തോഴിയായെന്നും കൂടെ നിൽക്കാം
എൻറെ കളിത്തോഴനായെന്നും തഴുകിവയ്ക്കാം
കളിമുറ്റത്തമ്പിളി കളിയാടി വന്നപ്പോള്‍
കളികൂട്ടുകാരാ നീ എങ്ങുപോയി
കളികൂട്ടുകാരി നീ എങ്ങുപോയി ..
കളിയായി ചൊല്ലിയ കാര്യങ്ങളോരോന്നും
കരളിന്റെ കാതിൽ നിറഞ്ഞുനിന്നു
കളിയായി ചൊല്ലിയ കാര്യങ്ങളോരോന്നും
കരളിന്റെ കാതിൽ നിറഞ്ഞുനിന്നു
കരളിന്റെ കാതിൽ നിറഞ്ഞുനിന്നു