ആകാശനീലിമ അനന്തമാം (f)

ആകാശനീലിമ അനന്തമാം ഈ വീഥികൾ
അരികിലെന്റെ പ്രിയസഖി
ആദ്യമായ് പുഞ്ചിരി ...
ആരോമൽ ചേലുള്ളീ നഗരത്തിൻ ചിരി കണ്ടാൽ
താരാകണം ചിതറുന്നൊരു പൂരം പോലെ
അതിലാരാരാരും കാണാതെ നീയും ഞാനും
ആകാശനീലിമ അനന്തമാം ഈ വീഥികൾ
അരികിലെന്റെ പ്രിയസഖി
ആദ്യമായ് പുഞ്ചിരി ...

മലകളും പൊൻ മരങ്ങളും
എന്റെ താരയെ കണ്ട് നിഴൽ നീട്ടി
നഗരവും ഈ തിരകളും രണ്ടു കരയിലും നിന്ന്
സ്വഗതങ്ങളോതിയോ ഓ ..ഓ ..ആ ..ആ
എഴുനിറങ്ങളിൽ നെയ്തെടുത്ത പാട്ടുപാവാടതൻ വർണ്ണജാലം
നാവിന്റെ തുമ്പിലോ വെള്ളമൂറും തേനിൻ മിട്ടായി (2)
കൊച്ചു കൊച്ചു മോഹം മാത്രം സ്വർണ്ണവർണ്ണ തേരിലേറി
പിച്ചവച്ചു വന്നു ഇന്ന് എന്റെ ഉള്ളിൽ മെല്ലെ ചൊല്ലി (2)
ആടാനും പാടാനും എന്തേ വന്നീല്ല ..

ആകാശനീലിമ അനന്തമാം ഈ വീഥികൾ
അരികിലെന്റെ പ്രിയസഖി
ആദ്യമായ് പുഞ്ചിരി ...

ആഴക്കടലിൽ നിന്നോടിയെത്തും
നീലത്തിരമാല തൊട്ടിൽ കേട്ടാം (2)
ഓളപ്പരപ്പിലൂടോടിയെത്തും കാറ്റിൻ താരാട്ടും
കൊച്ചു കൊച്ചു ഗാനം മൂളി മുത്തുമണി തിരയിലേറി
തെക്ക് നിന്നു വന്ന തെന്നെലെന്തോ കാര്യം മെല്ലെ ചൊല്ലി (2)
ആടാനും പാടാനും എന്തേ വന്നീല്ല

ആകാശനീലിമ അനന്തമാം ഈ വീഥികൾ
അരികിലെന്റെ പ്രിയസഖി
ആദ്യമായ് പുഞ്ചിരി ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Askaha neelima

Additional Info

അനുബന്ധവർത്തമാനം