ഒച്ചയുരുക്കി കച്ചമുറുക്കി

ഒച്ചയുരുക്കി കച്ചമുറുക്കി പട്ടണമാകെ തട്ടകമാക്കി 
ഒച്ചയുരുക്കി കച്ചമുറുക്കി പട്ടണമാകെ തട്ടകമാക്കി 
മച്ചാനേ.... മച്ചാനേ....
ഓസിനു നേടാം പൊന്നും പണവും ലാവിഷായി കാശും പൂശും 
മച്ചാനേ.... മച്ചാനേ....

മൂക്കില്ലാത്തൊരു രാജ്യത്തിന്ന് മുറിമ്മൂക്കൊള്ളൊരു രാജാക്കന്മാർ 
ജാലം കാട്ടും മായാജാലക്കാർ...
മൂക്കില്ലാത്തൊരു രാജ്യത്തിന്ന് മുറിമ്മൂക്കൊള്ളൊരു രാജാക്കന്മാർ 
ജാലം കാട്ടും മായാജാലക്കാർ...
കൊച്ചുണ്ണിക്കൊരു കൂട്ടും കൂടുന്നേ...
കായംകുളം കൊച്ചുണ്ണിക്കൊരു കൂട്ടും കൂടുന്നേ...
മണലുപിരിച്ചൊരു കയറും കെട്ടി മായാജാല കൂടും കൂടി 
തപ്പും തുടിയും കൊട്ടിപ്പാടുന്നേ....
മണലുപിരിച്ചൊരു കയറും കെട്ടി മായാജാല കൂടും കൂടി 
തപ്പും തുടിയും കൊട്ടിപ്പാടുന്നേ....

ഒച്ചയുരുക്കി കച്ചമുറുക്കി പട്ടണമാകെ തട്ടകമാക്കി 
മച്ചാനേ.... മച്ചാനേ....
ഓസിനു നേടാം പൊന്നും പണവും ലാവിഷായി കാശും പൂശും 
മച്ചാനേ.... മച്ചാനേ..

ചക്കിനു വെച്ചത് കൊക്കിനു കൊണ്ടാൽ എന്നും പിന്നെ പുലിവാല് 
തീരാക്കളിയുടെ ഊരാ പുലിവാല്....
ചക്കിനു വെച്ചത് കൊക്കിനു കൊണ്ടാൽ എന്നും പിന്നെ പുലിവാല് 
തീരാക്കളിയുടെ ഊരാ പുലിവാല്...
തായം തരികിട താനേ വീഴുന്നേ...
പിന്നെ മായക്കടലിൽ മാളോർ വീഴുന്നേ...
കൊച്ചിക്കായലു പട്ടണമാക്കി പിച്ചക മുല്ല പന്തല് കെട്ടി 
വെച്ചടി വെച്ചടി കേറി പോകുന്നേ....
കൊച്ചിക്കായലു പട്ടണമാക്കി പിച്ചക മുല്ല പന്തല് കെട്ടി 
വെച്ചടി വെച്ചടി കേറി പോകുന്നേ....

ഒച്ചയുരുക്കി കച്ചമുറുക്കി പട്ടണമാകെ തട്ടകമാക്കി 
മച്ചാനേ.... മച്ചാനേ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ochayurukki Kachamurukki

Additional Info

Year: 
2002

അനുബന്ധവർത്തമാനം