ചന്ദനം പെയ്തു
ചന്ദനംപെയ്തു പിന്നെയും മനസ്സും മനസ്സും
സുന്ദരം സംഗമം സുഖം സുഖം.............
അല്ലിമലർക്കാവിൽ ഇളം പൈങ്കിളികൾ തൻ തേനൊലിതൻ
തേനൊരുക്കും മധുരം മായാമധുരം(ചന്ദനം..............സുഖം)
താമരയിൽ വീണുടഞ്ഞ ഹേമന്ദം..
താരിളം മെയ്യിൽ താവളം തേടുമ്പോഴും...
പൂത്തിരുവാതിരയും കാർത്തികരാവുകളും
കാത്തൊരു കാതരയെണ്ണി കടവിൽ വരവായി
ഒടുവിൽ ഓലക്കിളി കൂടണഞ്ഞ തേൻചുണ്ടിൽ
ഈണവും നാണവും ഇടപഴകി...........
ജലനീലലോചനം കടവിൽ തിരയായി
അവിടെ ഒഴുകി അലസമണയും രാജഹംസമേ
ഏതോ കഥയുടെ മേനാവിൽ മയക്കുന്ന-
മന്ത്രമുള്ള ഭൂതമായി വാ ഈ വനിയിൽ
(ചന്ദനം.........സുഖം)
ആറ്റിലഞ്ഞി പൂത്തുവീണ കൈത്തോടും-
പാതിരാമേടും മോതിരം മാറും നേരം
പണ്ടൊരു മുത്തശ്ശൻ പാടിയ രാക്കഥയിൽ
കണ്ടൊരു മോഹിനിപോലഴകേ അണയൂ അരികിൽ
ആലിമാലി തെന്നലിന്റെ കൈത്തോളം
പായലിൻഛായയിൽ അലയിളക്കി
അണിമാറിലൂർന്നുപോയി അളകം പുളകം
മുടിയിലൊളിയിൽ പഴയചരിത വീരനാകുവാൻ മോഹം
നുരയിടുമാവേശം പലനിലപ്പന്തലുള്ള മണ്ഡപം-
മനം വാ......വാ...........ഇതിലേ
(പല്ലവി)(ചന്ദനം.....സുഖം)