മുണ്ടോപ്പാടവരമ്പത്ത്

മുണ്ടോപ്പാടവരമ്പത്ത് കൂടെ
മുണ്ടുടുത്തോടി വരുന്നതിന്നാരാ (2)
ചെഞ്ചോരക്കൊടി ചന്തം പിടിച്ച്
മണ്ടോടിക്കണ്ണനാണെ സഖാവേ
മുണ്ടോപ്പാടവരമ്പത്ത് കൂടെ
മുണ്ടുടുത്തോടി വരുന്നതിന്നാരാ

ഓ അന്യനു വേണ്ടി ജ്വലിപ്പിച്ച പന്തം
നെഞ്ചിൽ ചേർത്ത് പിടിച്ചതിന്നാരാ..
അന്യനു വേണ്ടി ജ്വലിപ്പിച്ച പന്തം
നെഞ്ചിൽ ചേർത്ത് പിടിച്ചതിന്നാരാ..
ഇങ്ക്വിലാബിന്‍ ഇടിമുഴക്കത്തിൻ   
ഇന്നലെ മോന്തി ചുവപ്പിച്ചതാരാ
ഇന്നലെ മോന്തി ചുവപ്പിച്ചതാരാ
ചെഞ്ചോരക്കൊടി ചന്തം പിടിച്ച്
മണ്ടോടിക്കണ്ണനാണെ സഖാവേ
മുണ്ടോപ്പാടവരമ്പത്ത് കൂടെ
മുണ്ടുടുത്തോടി വരുന്നതിന്നാരാ..
മുണ്ടോപ്പാടവരമ്പത്ത് കൂടെ
മുണ്ടുടുത്തോടി വരുന്നതിന്നാരാ..

ലാത്തി കൊണ്ട് കരളറുത്തിട്ടും
പാത്തികൊണ്ട് പുറം പൊളിച്ചിട്ടും (2)
ചോര കൊണ്ടധികാരച്ചുവരിൽ
ആരെ ആരരിവാളു വരച്ചു
ആരെ ആരരിവാളു വരച്ചു
ഇങ്ക്വിലാബിന്റെ ചങ്കുറപ്പേറ്റിയ
മണ്ടോടിക്കണ്ണനാണെ സഖാവേ..
മുണ്ടോപ്പാടവരമ്പത്ത് കൂടെ
മുണ്ടുടുത്തോടി വരുന്നതിന്നാരാ..

TP 51 Vettu Malayalam Movie Song "Mundopada varambathu koode" | Hitmovie