പനിമതിതൻ ഖബറിടത്തിൽ

പനിമതിതൻ ഖബറിടത്തിൽ 
പനിമതിതൻ ഖബറിടത്തിൽ 
കരിവാവിൻ താഴ്‌വരയിൽ..
മിഴിനീർ തുമ്പികളേ.. പിരിയാതെ നിൽപ്പതെന്തേ 
ഇരുളിൽ മൂടിപ്പോയ് പാരാകേ..
പനിമതിതൻ ഖബറിടത്തിൽ 

മതവും ജാതികളും മതിലും ഫേനികളും
പലതും കണ്ടവരെ അതിദൂര താരകളേ
വെറുതെ ചിരിതൂകി നിൽക്കുകയോ..
അറിയാപ്പൊരുളോർത്തു നീറുകയോ 
തൊഴുകൈ കുമ്പിളുകൾ കാണാതെ
അകലേ തമ്പുരാൻ ഉറങ്ങുകയോ
പനിമതിതൻ ഖബറിടത്തിൽ

അലിവിൻ കണികകളേ..
കരളിൽ കരുതീടുകിൽ..
ഉലകിൽ സ്വരലോകം പണിയാമെന്നോർക്കുകിലും
മരണം തീർക്കുന്നു നരഹൃദയം..
വെറുതെ തീരുന്നു പ്രിയജന്മം.. 
പിടയും ഖൽബുകളിൽ കനിയാതെ
തൊഴുകൈ പ്രാർഥനയിൽ മുഴുകയോ

പനിമതിതൻ ഖബറിടത്തിൽ 
കരിവാവിൻ താഴ്‌വരയിൽ..
മിഴിനീർ തുമ്പികളേ.. പിരിയാതെ നിൽപ്പതെന്തേ 
ഇരുളിൽ മൂടിപ്പോയ് പാരാകേ..
പനിമതിതൻ ഖബറിടത്തിൽ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
panimathithan khabaridathil

Additional Info

Year: 
2015