മനസ്സറിയാതെ കഥയറിയാതെ

മനസ്സറിയാതെ കഥയറിയാതെ
വെറുതേ പരിഭവമരുതേ
വെറുതേ പരിഭവമരുതേ
മനസ്സറിയാതെ കഥയറിയാതെ
വെറുതേ പരിഭവമരുതേ
വെറുതേ പരിഭവമരുതേ
മനസ്സറിയാതെ കഥയറിയാതെ

പനിനീർപ്പൂവുകൾ മാറോടണയ്ക്കുമ്പോൾ
വിരലുകൾ നോവാതെ പരിഭവം പറയാതെ
ആ നല്ല നാളുകൾ ഓർമ്മയില്ലേ (2)

നിനവുകളൊക്കെയും മിഴിനീരിലലിയും
ഹൃദയസ്പന്ദങ്ങൾ ശ്രുതിചേരുമ്പോൾ (2)
മനസ്സറിയാതെ കഥയറിയാതെ
വെറുതേ പരിഭവമരുതേ
വെറുതേ പരിഭവമരുതേ
മനസ്സറിയാതെ കഥയറിയാതെ
വെറുതേ പരിഭവമരുതേ
മനസ്സറിയാതെ കഥയറിയാതെ

ഓർമ്മകൾക്കപ്പുറം ഏതോ പുരാവൃത്ത
പൊരുളറിയാനുള്ള യാത്രയിലെന്നോ
പരിഭവം പറയാതെ നീ വന്നു (2)

നിന്റെ മനസ്സിലെ ഓരോ പ്രതീക്ഷയും
അറിയുന്നു ഞാൻ പതിവായി (2)

മനസ്സറിയാതെ കഥയറിയാതെ
വെറുതേ പരിഭവമരുതേ
വെറുതേ പരിഭവമരുതേ
മനസ്സറിയാതെ കഥയറിയാതെ

OYqv5ZvSAiA