ഒരു മൊഴി മിണ്ടാതെ പ്രണയം

ഒരു മൊഴി മിണ്ടാതെ പ്രണയം...
ഒളിമിഴി ഒന്നാകെ പ്രണയം...
ഒന്നു കാണാതെയും ഒന്നു കേൾക്കാതെയും
ഒന്നിൽ ഒന്നായിത്തീരുന്നതീ കൗതുകം
ദൂരെയാകുമ്പോഴും ദൂരം മായുമ്പോഴും
നെഞ്ച് നെഞ്ചോടുചേരുന്ന സ്വപ്നോദയം
ഒരു മൊഴി മിണ്ടാതെ പ്രണയം..
ഒളിമിഴി ഒന്നാകെ പ്രണയം..

വിരിയാൻന്നേരം ഉഷസ്സിന്റെ തൂവൽ
വിതറും പോലാണനുരാഗം
കൊഴിഞ്ഞാൽപ്പിന്നെ നിനവിന്റെ കോണിൽ
കനലായി നീറും അനുരാഗം
അഴകെഴുമാഴത്തിൽ തുടങ്ങും
വലിയൊരു കണ്ണീരായ് ഒടുങ്ങും
നോവ് തോരാതെയും മോദമേകാതെയും
നല്ല ജന്മങ്ങൾ പാഴാക്കുമീ വിസ്മയം
നേരമില്ലാതെയും കാലം ഓർക്കാതെയും
പ്രേമമാശിക്കും ആത്മാവ് ഭ്രാന്താലയം
ഒരു മൊഴി മിണ്ടാതെ പ്രണയം...
ഒളിമിഴി ഒന്നാകെ പ്രണയം..

പ്രണയമിതെന്നെന്നും വെറുതെയരങ്ങേറും
വിധിയുടെ വിരസമാം നാടകം
കളിചിരി മൗനത്തിൽ കനകനിറം തോന്നും
അഴലിന്റെ ആരോഹണം
പുഞ്ചിരിപ്പൂക്കളിൽ തേന്മൊഴി ത്തുള്ളിയിൽ
നേർത്ത നോവിൻ വിഷം തൂകും ഈ ഉന്മദം
ശൂന്യമാം മാത്രതൻ താന്തമാം ഓർമ്മകൾ
പ്രേമമൂറുന്ന വാഴ്‌വിന്റെ തേരാളികൾ... ആ.. ആ
ഒരു മൊഴി മിണ്ടാതെ പ്രണയം..
ഒളിമിഴി ഒന്നാകെ പ്രണയം...

9ObK9Ejt6Us