ദൂരെ ദൂരെയാ വിജനവീധിയിൽ

രേ.. നാ.. രേ ..നാ. രേ..രേ രേ രാ നാ രേ നാ
ആ ..ആ ..രേ.. ആ.. രേ. രാ.. നാ. ആ..
ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ 
ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ
തേടുവതെന്തേ തിരയുവതെന്തേ
ശോകാന്ത യാത്രയിൽ നാം..
തീനാളം പോലെ എരിയുകയായി
ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ 

പകലിൻ മോഹങ്ങൾ മിഴിനീർ മഴയായി
ഋതികളിൽ പെയ്തൊഴിയേ (2)
നിശയുടെ നിഷ്പന്ത യാമങ്ങൾ
നിധിലം നിസ്സംഗം..ആ ..ആ 
ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ

ഋതുസന്ധികളിൽ ജനിമൃതികൾതൻ സംഗമ സന്ദേശം
ഋതുസന്ധികളിൽ ജനിമൃതികൾതൻ സംഗമ സന്ദേശം
ഭ്രമണ പഥത്തിൽ ഭൂവിൻ ദു:ഖം മൂകം വാചാലം
ആ ...ആ
ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
doore dooreya vijanaveedhiyil(neehaarika malayalam movie)