ആരുടെ നഷ്ടപ്രണയത്തിൽ

ആരുടെ നഷ്ടപ്രണയത്തിൽ തേങ്ങലെൻ
സാരംഗീ... നിൻ മാറിനിന്നുയർന്നു (2)
എൻ പ്രിയ സാരംഗീ.. നിൻ മാറിൻ നിന്നുയർന്നു
പാടാൻ കൊതിച്ചൊരു രാഗം
അമീർകല്യാണി .. എന്തേ മറന്നു പോയോ
എന്റെ സാരംഗീ ... എന്തേ മറന്നു പോയോ

(ആരുടെ നഷ്ടപ്രണയത്തിൽ... )

മൂകത നീലനീരാളം നിവർത്തതിൽ
ഭൂമി മയങ്ങുമീ രാവിൽ (2)
ആരുടെ നിശ്ശബ്ദസ്നേഹനിലാവായ് നീ
ചാരെ ഒരുപിടി പൂചൊരിഞ്ഞു
ഓർക്കുമ്പോഴേക്കുമീ ജീവനേയാനന്ദ -
മൂർച്ഛയിയിലാഴ്ത്തുന്നു നിൻ സ്നേഹം

( ആരുടെ നഷ്ടപ്രണയത്തിൽ .. )

പൂക്കളും, മാരിനീർമുത്തുകളും, മഞ്ഞും
പോക്കുവെയിൽപ്പൊന്നുമായി
ഓരോ ഋതുവും തൊഴുതുപോകേ
സഖീ ...

ആരുടെ നഷ്ടപ്രണയത്തിൽ തേങ്ങലെൻ
സാരംഗിയിൽ ... നിൻ മാറിനിന്നുയർന്നു
എൻ പ്രിയ സാരംഗീ.. നിൻ മാറിൻ നിന്നുയർന്നു
പാടാൻ കൊതിച്ചൊരു രാഗം
അമീർകല്യാണി  .. എന്തേ മറന്നു പോയോ
എന്തേ മറന്നൂ  നീ... (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aarude nashta pranayathin

Additional Info

Year: 
2012

അനുബന്ധവർത്തമാനം