കളി പറഞ്ഞാലും

കളി പറഞ്ഞാലും ഇനി കുളിരു കോരൂല്ലേ
കിളി ചിലച്ചാലും അതു കവിതയാവൂല്ലേ..
കാതരേ നിന്‍ നീലമേഘം പീലി ചൂടി നാണമോടെ
ലോലമായ്‌ ആലോലമായ്..
മഴയിലാടൂല്ലേ ഇനി മനസ്സു നനയൂല്ലേ…

നീരാടി മാതളപ്പൂവിതാ മഴയില്‍ രാവിലെ
കാണാതെ കാണുമോ നീ ഒരേ വെയിലിന്‍ ചില്ലയില്‍
തേനുലാവും പോലെ.. മാരിവില്ലു പോലെ..
ദൂരെ ദൂരെ വീശും ചാമരങ്ങള്‍ പോലെ..
പ്രണയഭാസുരമനഘചാരുതമെരിയുമൊരു നവഭാവം (കളി പറഞ്ഞാലും)

തേടാതെ തേടിയോ നീ ചെരാതുഴിയും സന്ധ്യയെ
രാവായി ആതിരത്തൂനിലാവണിയൂ തിങ്കളേ..
പ്രേമരാഗം മൂളും വീണയാകുമോ നീ
ജീവഗാനം തേടും ഈണമാകുമോ..
ഹൃദയ മോഹന മധുര മായിക തരള സ്വരഗതിയാകൂ (കളി പറഞ്ഞാലും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kali paranjaalum

Additional Info

Year: 
2011

അനുബന്ധവർത്തമാനം