അത്തിമരക്കിളി
അത്തിമരക്കിളി മുത്തുക്കുഴൽ വിളി
അങ്ങേക്കര പൂത്തെടീ പൊന്നരളി
ഗുണ്ടുമല്ലിക്കൊടി എൻ കണ്ണുപൊത്തിക്കളി
നിലാവൊരു വൈഗേനടി ഹോഹോയ്
(അത്തിമരക്കിളി..)
കാഞ്ചീപുരം പട്ടും ചൂടി വാ മാർഗ്ഗഴിതാരകെ
കണ്ണിൽ മഷിക്കൂട്ടും കൊണ്ടു വാ
തിരുക്കോവിൽ തിങ്കളേ
വെയിൽ ചായും ചോലയിൽ പൂമാസം വന്നെടീ
ഉള്ളിനുള്ളിലൊളിക്കും ഓർമ്മയിൽ
കള്ളച്ചിരി പൊഴിക്കും തളിർ മൊഴി
(അത്തിമരക്കിളി..)
ചെന്താർമിഴി പൂവും ചിമ്മി വാ ചിത്തിര പൈതലേ
കണ്ണാന്തളിപ്പാടം തേടി വാ തൈമാസത്തെന്നലേ
നിഴൽ നീളും നേരമായ് മയിലാടും മേടയിൽ
തങ്ക നിലവൊരുക്കാൻ വന്നെടീ
സങ്കതമിഴ് മകളിൻ തേൻ മൊഴി
(അത്തിമരക്കിളി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Athimarakkili
Additional Info
ഗാനശാഖ: