മുള്ളുള്ള മുരിക്കിന്മേൽ

മുളുള്ള മുരിക്കിന്മേൽ മൂവന്തി പടർത്തിയ
​മുത്തു പോലെ തുടുത്തൊരു പനിനീരേ പനിനീരേ..
കാറ്റൊന്നനങ്ങിയാൽ  കരൾ നൊന്തു പിടയുന്ന
കണ്ണാടിക്കവിളത്തെ കണ്ണുനീരേ കണ്ണുനീരേ... (മുള്ളുള്ള...)

മാടപ്പിറാവിന്റെ മനസ്സുള്ള നിന്റെ മാറിൽ
മൈലാഞ്ചി ചോര കൊണ്ട് വരഞ്ഞതാര്
മൊഞ്ചേറും ചിറകിന്റെ തൂവൽ നുള്ളി എടുക്കട്ടേ
പഞ്ചാരവിശറി വീശി തണുത്തതാര്  (മുള്ളുള്ള...)

നെഞ്ചിലു തിളയ്ക്കണ സങ്കടകടലുമായ്
എന്തിനെന്നറിയാതെ വിതുമ്പും പെണ്ണേ
മയി മായും മിഴിത്തുമ്പിൽ നീ കൊളുത്തും വിളക്കല്ലേ
നാളത്തെ ഇരുട്ടത്തെ വെളിച്ചം കണ്ണേ (മുള്ളുള്ള...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mullulla

Additional Info

Year: 
2008

അനുബന്ധവർത്തമാനം