മേലെ നീലാകാശം പുണ്യാരാമം

മേലെ നീലാകാശം പുണ്യാരാമം
മേലെ നീലാകാശം പുണ്യാരാമം
താഴെ ശൃംഗാര വൃന്ദാവനം
താമരപ്പൂന്തേരിലെത്തും തമ്പുരാനെ
സ്വീകരിക്കാന്‍
പൂപ്പന്തല്‍ തീര്‍ക്കും ഞാന്‍ മനസ്സില്‍
മേലെ നീലാകാശം പുണ്യാരാമം
താഴെ ശൃംഗാര വൃന്ദാവനം

വനമുല്ലപ്പൂ ചൂടി ഋതുരാജത്തേരേറി
വരവേല്‍ക്കുമ്പോള്‍ എതിരേല്‍ക്കുമ്പോള്‍
എന്റെയുള്ളില്‍ പള്ളികൊള്ളും
ചിന്തകള്‍തന്‍ മന്ദിരത്തില്‍
നീരാട്ടും പാലൂട്ടും നടത്തും
മേലെ നീലാകാശം പുണ്യാരാമം
താഴെ ശൃംഗാര വൃന്ദാവനം

ദശപുഷ്പം നേദിക്കും
പ്രിയനെ ഞാന്‍ പൂജിയ്ക്കും
രതിമഞ്ചങ്ങള്‍ രോമാഞ്ചങ്ങള്‍
എന്‍മനസ്സിന്‍ അമ്പലത്തില്‍ രംഗസഭാമണ്ഡപത്തില്‍
ആറാട്ടും തീയാട്ടും നൊയമ്പും
മേലെ നീലാകാശം പുണ്യാരാമം
താഴെ ശൃംഗാര വൃന്ദാവനം

വൈക്കംകായലില്‍ ഓളംതല്ലുമ്പോള്‍
ഓര്‍ക്കും ഞാനെന്റെ മാരനെ
മാരനെ മണിമാരനെ അന്‍പുറ്റ മണിമാരനെ
മാരനെ മണിമാരനെ അന്‍പുറ്റ മണിമാരനെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mele neelakasham

Additional Info

അനുബന്ധവർത്തമാനം