പാണ്ടിമേളം പാട്ടും കൂത്തും
പാണ്ടിമേളം പാട്ടും കൂത്തും പക്കവാദ്യ തപ്പും തകിലും
നാട്ടുകൂട്ടം കൊട്ടിപ്പാടുന്നേ (2)
അടിപൊളി ശിങ്കമാണെടാ അയ്യാസ്വാമി (2)
കുടമണി ആട്ടിയോടും മാട്ടുക്കൂട്ടം അക്കം പക്കം (പാണ്ടിമേളം...)
തീയോടു വേണ്ട തിരുക്കുമ്മിയാട്ടം
തിരു കുമ്മി കുമ്മി തിരുകുമ്മിയാട്ടം
തീയോടു വേണ്ട തിരുക്കുമ്മിയാട്ടം
തിരിച്ചടിച്ചടിച്ചൊതുക്കും
അയ്യയ്യാ കുളമ്പടിച്ചരച്ചുരുട്ടും
ഒരു മിന്നൽമേഘമായ് മണ്ണിൽ പെയ്യും
ആറ്റുമീനിനെ ഒറ്റാലിടും
തഞ്ചം തരികിട കൊഞ്ചും കുഴമറി
താളം തലവരി കോലം കൊലവിളി
പഴനിമുരുകൻ ശരണം
പടയ്ക്കു മുൻപിൽ പറന്നു പറന്നു വരം കൊണ്ടത്തരണം (പാണ്ടിമേളം..)
പുല്ലാനി മൂർഖൻ ഫണം വിടർത്തുമ്പോൾ
കരൾതടം വിറയ്ക്കും അയ്യയ്യാ കടലൊന്നു നടുനടുങ്ങും
വെടി കൊണ്ട് പക്ഷികൾ ചേക്കേറുമോ
വണ്ടു ഞണ്ടിനെ തോളേറ്റുമോ
കുന്തം കുറുവടി പന്തം പടവിളി
ഓട്ടം ഓടിമറിമായം മറി തിരി നാഗമാണിക്യം ശരണം
നമുക്കു മുൻപിൽ മദിച്ചും കുതിച്ചും വെട്ടിപ്പിടിച്ചടക്കാൻ (പാണ്ടിമേളം..)