മൈലാഞ്ചിയെന്തിനീ

മൈലാഞ്ചിയെന്തിനീ മണവാട്ടിപ്പെണ്ണിന്റെ
മാണിക്ക്യക്കയ്യുകളിൽ
മാരന്നു നീ നറും തേനാണു തേനിൻ
മാതളത്തുടു പാത്രം ഓ..മാതളച്ചില്ലു പാത്രം 
മൈലാഞ്ചിയെന്തിനീ മണവാട്ടിപ്പെണ്ണിന്റെ
മാണിക്ക്യക്കയ്യുകളിൽ

താമരപ്പൊൻനൂലാൽ നെയ്തതാരീ പാദുകം (2)
ഓമനക്കൈത്താരിൽ മണിനാദമോലും കങ്കണം
കാണും കണ്ണിനു കണിയായ് കുളിരായ്
കാണാക്കണ്ണിന് കനവായ് നിനവായ് (കാണും. . )
നീ വാഴും അരമനയിൽ 
മൈലാഞ്ചിയെന്തിനീ മണവാട്ടിപ്പെണ്ണിന്റെ
മാണിക്ക്യക്കയ്യുകളിൽ

നീലമത്സ്യം നീന്തും നീൾമിഴി പൂം പൊയ്കകൾ (2)
മാരൻ തേടും കണ്ണാടികൾ നേരേ കാണും വേളയിൽ
നാണം പൂണ്ടപ്പോൾ മിഴി ചിമ്മി തല താഴ്ത്തി
താഴേ നഖചിത്രം എഴുതും വെറുതേ (നാണം. . )
ഈ രാവിൻ മണിയറയിൽ 

മൈലാഞ്ചിയെന്തിനീ മണവാട്ടിപ്പെണ്ണിന്റെ
മാണിക്ക്യക്കയ്യുകളിൽ
മാരന്നു നീ നറും തേനാണു തേനിൻ
മാതളത്തുടു പാത്രം ഓ..മാതളച്ചില്ലു പാത്രം 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mailanchi enthinee