ഒന്നാനാം കുന്നിന്മേൽ കൂടുകൂട്ടും തത്തമ്മേ
ഒന്നാനാം കുന്നിന്മേല്‍ കൂടു കൂട്ടും തത്തമ്മേ
നീയെന്റെ തേന്മാവില്‍ ഊഞ്ഞലാടാന്‍ വാ
കാവേരി തീരത്തോ കാട്ടരുവിയോരത്തോ
ആരാരോ സ്വപ്നം കൊണ്ടൊരു കളിവീടുണ്ടാക്കീ
ലാലാലാലാ ലലലലലാലാ ലലലലലാലാ ലലാലലാ
ലാലാലാലാ ലലലലലാലാ ലലല്ലലലല്ല ലലാലലാ
വെണ്ണക്കല്ലു കൊണ്ടുവന്നു വിണ്ണിലെ പൂത്തുമ്പീ
ചന്ദനത്തിന്‍ വാതില്‍ വച്ചൂ ചന്ദ്രകലാ ശില്‍പ്പീ
പൊന്നു കൊണ്ടു താഴു തീര്‍ക്കാന്‍ വന്നു മിന്നാമിന്നി
വെണ്ണിലാവാലെന്‍ ചുവരില്‍ വെണ്‍കളിയും പൂശി
വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ(2) (ഒന്നാനാം..)
കന്നി കായ്ക്കും എന്റെ മാവില്‍ അണ്ണാര്‍ക്കണ്ണാ വായോ
കണ്ണിമാങ്ങയൊന്നെനിക്കു താഴെ വീഴ്ത്തി തായോ
എന്റെ കളി വീട്ടുമുറ്റത്തുണ്ണികൾ തന്‍ മേളം
എന്നുമോണപ്പന്തടിച്ചു പാടിയാടും മേളം
വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ(2) (ഒന്നാനാം..)
എന്റെ മുറ്റത്തെന്നുമെന്നും പൂവുകൾ തന്‍ നൃത്തം
എന്റെയോമല്‍ പാവകൾ തന്‍ വൃന്ദ ഗാനമേളം
വെണ്‍ചിറകു വീശി വീശീ ദേവദൂതരെത്തും
മുന്തിരിത്തേന്‍പാത്രവുമായ് ഞങ്ങളൊത്തു പാടും
വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ(2) (ഒന്നാനാം..)