ശംഖും വെൺചാമരവും

ശംഖും വെൺചാമരവും കൊമ്പും വീരാളിപ്പട്ടും
കൂമ്പാരപ്പൊന്നും പൊരുളും
ആനപ്പുറത്തമ്പോറ്റി തമ്പുരാന്മാരും
കാറ്റത്താടും കണ്ണാടിക്കൂടാരക്കൂരാപ്പും
കൂടും കുടുക്കയും കൊണ്ടാടും പണ്ടാരക്കെട്ടും
വായാടി പൊൻ‌തത്തപ്പെണ്ണും
കൂ‍ടെയൊരു പൂവാലൻ പൂവൻ താറാവും
കൂത്തരങ്ങിൽ കിണ്ണം കൊട്ടും മിണ്ടാട്ടപ്പാട്ടും
പട്ടാഭിഷേകം......പട്ടാഭിഷേകം.........(2)

ഭൂതകാലവും ഭൂസ്വത്തായിത്തീരാൻ
വർത്തമാനം സ്വയം പല്ലക്കേറാം
ഭാവികാലമാം അമ്പാരിത്തേരേറാൻ
ആറടിയിലേറെയാരേറ്റെടുത്തീടും
എന്നാലും കണ്ണെത്താദൂരം മുന്നോട്ടോടീടും
പിന്നിലടുക്കും ആശാപാശക്കൂട്ടിനകത്താക്കും
തിത്തെയ്യം താതെയ്യം തെയ് തെയ് തെയ്യന്താരോ
തിമി തിമി തിത്തെയ് തിമി തിമി തിത്തെയ് തെയ്യന്താരോ
ജന്മാജന്മക്കിടങ്ങിനുള്ളിൽ പാരാവാരച്ചടങ്ങിനുള്ളിൽ
ജനിച്ചതെന്തെന്നറഞ്ഞിടാത്തോരേ
ആനന്ദപ്പിൻ ആനത്തോളിൻ മേലേറിൻ
ആർപ്പുവിളിച്ചാഘോഷിപ്പിൻ പൂരക്കാലം (ശംഖും)

പട്ടാഭിഷേകം......പട്ടാഭിഷേകം.........
അഭിനവ പട്ടാഭിഷേകം....അഭിനയ പട്ടാഭിഷേകം

അംഗസേവകൻ അങ്കച്ചെങ്കോലേന്തും
തമ്പുരാൻ കാവലിൻ പാറാവാകും
രാജശാസനം തെമ്മാടിക്കൂത്താടും
രാപ്പകൽ നൊമ്പരം റോന്തു പോകും
ഈ ലോകം മായസങ്കേതം ഊരാളുന്നോരേ
തമ്മിലടിക്കും സ്വന്തം ബന്ധം വൈകൃതവേതാളം
തിത്തെയ്യം താതെയ്യം തെയ് തെയ് തെയ്യന്താരോ
തിമി തിമി തിത്തെയ് തിമി തിമി തിത്തെയ് തെയ്യന്താരോ
കണ്ണില്ലെങ്കിൽ കറുപ്പു പോലും കാണാനാവില്ലറിഞ്ഞിടേണം
പിറന്നപാപം ചുമന്നിടുന്നോരേ
പാനക്കുള്ളിൽ ഉന്മാദത്തിൻ ചൂടേറ്റും
നീരുറയും കണ്ണിനുള്ളിൽ കാലം പൂക്കും (ശംഖും)

പട്ടാഭിഷേകം......പട്ടാഭിഷേകം.........
അവസര പട്ടാഭിഷേകം....അതിശ പട്ടാഭിഷേകം

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shangum venchaamaravum

Additional Info

അനുബന്ധവർത്തമാനം