ഗുരുവായൂരപ്പൻ തന്ന നിധിക്കല്ലോ
ഉം...ഗുരുവായൂരപ്പൻ...
ഗുരുവായൂരപ്പൻ തന്ന നിധിക്കല്ലോ
പിറന്നാൾ പൂക്കൾ
അരുമച്ചൊടിയിൽ പുഞ്ചിരിയാടും
തിരുന്നാൾ പൂക്കൾ
വിളിച്ചാൽ മിണ്ടാത്തൊരു ബിംബം അതിനെന്തിനലങ്കാരം
അതിനെന്തിനു തേവാരം
(ഗുരുവായൂരപ്പൻ..)
സ്വർഗ്ഗത്തിന്റെ സുവർണ്ണപ്പടവിലെ
സ്വപ്നക്കതിരല്ലേ
വിശ്വപ്രകൃതി വിളിച്ചിട്ടെത്തിയ
വിസ്മയമല്ലേ നീ
തുറന്നൂ വിണ്ണിൻ ഗോപുരം
തെന്നൽ വീശീ ചാമരം
കൈകൾ നീട്ടീ ഭൂതലം
ഋതുക്കൾ നൽകി സ്വാഗതം
മനുഷ്യൻ മാത്രം നിന്നരികിലെത്തുമ്പോൽ
മനസ്സിനെന്തിനീ പൊയ്‌മുഖം
(ഗുരുവായൂരപ്പൻ..)
ജനിച്ച ദിവസത്തിൻ മടിയിലിരിക്കുമെൻ
പൊന്നഴകേ
നിനക്കിതാ പുഷ്പമകുടങ്ങൾ ഇന്നു
നിനക്കിതാ ഭാഗ്യതിലകങ്ങൾ പൊന്നഴകേ
എനിക്കായ് പകരം നൽകുമോ നെഞ്ചിൻ
പനിനീർ പൊയ്‌കയിൽ
പാതി വിടരും മൊട്ടുകൾ നിന്റെ
ചുടു തേനുമ്മകൾ
അകത്തെ കതിർമിഴികൾ തുറന്നൂ നോക്കൂ നീ
അവിടെയല്ലയോ സൗന്ദര്യം
(ഗുരുവായൂരപ്പൻ..)