വൈശാഖ പൂജയ്ക്ക്
ഓ....
വൈശാഖ പൂജയ്ക്ക് പൂവനം മുഴുവൻ
വൈഡൂര്യ മല്ലികകൾ പുഷ്പിച്ചൂ
ഋതുകന്യകയെ പ്രിയകാമുകനൊരു
തിരുവാഭരണം ചാർത്തിച്ചൂ
വൈശാഖ പൂജയ്ക്ക് പൂവനം മുഴുവൻ
വൈഡൂര്യ മല്ലികകൾ പുഷ്പിച്ചൂ
അണപൊട്ടിയൊഴുകുമീ
അനുരാഗനദിയുടെ
അമൃതപുളിനങ്ങളിൽ - ആ...
ഈ പൂങ്കാറ്റിൽ ഈ പുൽമേട്ടിൽ
ഈ വെണ്ണക്കൽപ്പടവിൽ
നിത്യപ്രണയിനി നിൻ തൂമെയ് ഞാൻ
കൊത്തിക്കൊണ്ട് പറന്നോട്ടെ
ആ - പറന്നാട്ടെ
വൈശാഖ പൂജയ്ക്ക് പൂവനം മുഴുവൻ
വൈഡൂര്യ മല്ലികകൾ പുഷ്പിച്ചൂ
വിടരുന്ന പൂക്കളെ വണ്ടുമ്മവയ്ക്കുമീ
വികാര സദനങ്ങളിൽ
ഈയിളം കുളിരിൽ ഈ ചന്ദ്രികയിൽ
ഈ നാൽപാമര തണലിൽ
പൂർണേന്ദുവദനേ നിൻ പൂമെയ് ഞാൻ
പുളകം കൊണ്ട് പൊതിഞ്ഞോട്ടെ
ആ - പൊതിഞ്ഞാട്ടെ
വൈശാഖ പൂജയ്ക്ക് പൂവനം മുഴുവൻ
വൈഡൂര്യ മല്ലികകൾ പുഷ്പിച്ചൂ
ഋതുകന്യകയെ പ്രിയകാമുകനൊരു
തിരുവാഭരണം ചാർത്തിച്ചൂ
വൈശാഖ പൂജയ്ക്ക് പൂവനം മുഴുവൻ
വൈഡൂര്യ മല്ലികകൾ പുഷ്പിച്ചൂ
ഓഹോ - ഓഹോ