അസ്തമനക്കടലിന്നകലെ

അസ്തമനക്കടലിന്നകലേ 
അകലേ - അകലേ
അജ്ഞാത ദ്വീപിലെ
അരയന്നങ്ങളേ തിരമാലകളേ 
ആരു ദൂതിനയച്ചു - നിങ്ങളെ
ആരു ദൂതിനയച്ചു
(അസ്തമനക്കടലിന്നകലേ..)

പാര്‍വണചന്ദ്രിക പകലിരുന്നുറങ്ങും
പഞ്ചലോഹ മേടയിലെ
അനുരാഗവിവശയാമേതോനായിക
അയച്ചതാവാമവരെ
അസ്തമനക്കടലിന്നകലേ 
അകലേ - അകലേ

പറഞ്ഞാലും തീരാത്ത പ്രേമരഹസ്യം
കരയുടെ കാതില്‍ പറയും - അവർ
പറഞ്ഞാലും തീരാത്ത പ്രേമരഹസ്യം
കരയുടെ കാതില്‍ പറയും
തിരയുടെ വെള്ള പളുങ്കുതാളില്‍
തീരം മറുപടിയെഴുതും - തീരം
മറുപടിയെഴുതും
(അസ്തമയക്കടലിന്നകലേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Asthamanakkadalinnakale

Additional Info

Year: 
1969

അനുബന്ധവർത്തമാനം