ആര്യപുത്രാ ഇതിലേ

ആര്യപുത്രാ  ഇതിലേ ഇതിലേ
ഇതിഹാസങ്ങൾ വഴി കാണിക്കും
ഈ രാജവീഥിയിൽ ഭാർഗ്ഗവരാമനിതാ
തിരുമിഴിയാലേ തിരയുവതാരെ
തീർത്ഥയാത്രക്കാരാ ദേവ
തീർത്ഥയാത്രക്കാരാ

ഒന്നാം കടലിൽ പാൽക്കടലിൽ
ഒരു മരതകമണിയറയിൽ
ജലദേവതമാർ തൻ നടുവിൽ
വിടർന്നവൾ ഞാൻ
വിടർന്നവൾ ഞാൻ (തിരുമിഴിയാലെ..)

പാർവണചന്ദ്രിക കാണാത്ത കാവിലെ
പാതിരാപ്പൂക്കൾ ചൂടിച്ചു
സാഗരകന്യകൾ സംഗീതറാണികൾ
സപ്തസ്വരങ്ങൾ പാടിച്ചൂ (തിരുമിഴിയാലേ..)

പുഷ്യരാഗപ്പൂ‍പ്പാലികയിൽ
പുതിയ പുളകപ്പൂക്കളോടെ
പരശുരാമനു ദാനം നൽകി
പാൽക്കടലമ്മ എന്നെ പാൽക്കടലമ്മ
ഓമൽശാരികേ വരൂ
കേരളമെന്നു നിനക്കു പേരിട്ടു ഞാൻ
നിൻ കളിത്തോഴികൾ തുള്ളിക്കളിക്കുന്നു
വിന്ധ്യഹിമാലയ സാനുക്കളിൽ
ഭാരതത്തിന്റെയപ്പൊന്മകളോടൊത്തു
ചേരുക നീ ചിരം വാഴുക വത്സലേ  വത്സലേ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info