പെയ്തു തോർന്നൊരീ നറുമഴയുടെ

പെയ്തു തോർന്നൊരീ നറുമഴയുടെ മൗനത്തിൽ
മേഘമാലകൾ വീണലിയും യാമത്തിൽ
നിഴലായ്‌ മാറുവാൻ അരവിന്ദമായ് വിടരുവാൻ
ലയമായ് ആടുവാൻ ജീവതാളമായ് ചേരുവാൻ
മൊഴിയിൽ ഉതിരും ശ്രുതിമധുരമാം രാഗമായ്
മിഴിയിൽ നിറയും ജീവലയമാം ഭാവമായ്‌
മനതാരിൽ അണിയുന്നു മണിയൊലിയുതിരും കാൽചിലങ്കകൾ

തനം ആനം തനം തോംത (3)
നിസരിസ നിസപനി മപനിപ മപരിമ
പമമപ മപനിപ മപനിസ രിഗരിസ (2)

|... പെയ്തു ...|

ഓരോ മോഹങ്ങളെന്നിൽ
പെയ്യുന്നു പേമാരിപോലെ
ഉള്ളിൽ നിറയുന്ന നിനവിൽ
വർണങ്ങളേകാൻ നീ മുന്നിൽ
മഴയുടെ മൗനത്തിൽ ഉണരും
പുതിയൊരു പുളകത്തിൽ
ചുവടുകളുണരുന്നു അതിലൊരു
താളവുമലിയുന്നു
തെളിയുന്നു ദീപങ്ങൾ മിഴിയിൽ നിറവേകുമ്പോൾ
എന്നെ മറന്നിന്നു മയിലായ്‌ ഞാനാടുമ്പോൾ
നിറവാർന്നു നിൽക്കും ഞാൻ.... ആ....

തനം ആനം തനം തോംത (3)
നിസരിസ നിസപനി മപനിപ മപരിമ
പമമപ മപനിപ മപനിസ രിഗരിസ (2)

|... പെയ്തു ...|

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Peythu thornnoree

Additional Info

Year: 
2018

അനുബന്ധവർത്തമാനം