പൂക്കുമ്പിൾ
പൂക്കുമ്പിൾ കുത്തും കവിളിലെ
രാത്തിങ്കൾ മൊട്ടിൽ ചെറിയൊരു
മറുകഴക്
കുഞ്ഞോളംതുള്ളും കുറുനിര
കൂത്താടും നെറ്റിത്തടമൊരു തളിരഴക്
മാരിക്കിളിമുത്തേ മനസ്സിലെ മാടത്തത്തേ
ആരിക്കിളി കൂട്ടി കനവിലെ ഊഞ്ഞാൽപ്പടിയിൽ
മാറ്റേറും മഞ്ഞിൻ മരതകമൊട്ടോ
(പൂക്കുമ്പിൾ...)
എള്ളെണ്ണയോലും നിൻ പൂവൽമെയ്യിൽ
ഏലസ്സിൻ നൂലുണ്ടോ
കണ്ണാരം പൊത്തും കണ്ണാടിക്കണ്ണിൽ
കാണാക്കസവുണ്ടോ
പീലിപ്പൂകൂന്തൽ മാടിത്തലോടാൻ
പീലിപ്പൂകൂന്തൽ മാടിത്തലോടാൻ
മേഘത്തിൻ മഞ്ഞുണ്ടോ
നിൻ മിഴിയൊരു പുഴയുടെ ചിമിഴിലെ
വെൺനുരയുടെ ചിറകിനു ചിറകൊളി
വസന്തമായ് പതംഗമായ് പറന്നുവോ
(പൂക്കുമ്പിൾ...)
കസ്തൂരിമഞ്ഞൾ ചാർത്തും നിൻ മെയ്യിൽ
കായാമ്പൂത്തേനുണ്ടോ
പുന്നാരപ്പൊന്നിൻ പട്ടാടത്തുമ്പിൽ
പൂക്കാലച്ചേലുണ്ടോ
ആകാശക്കാവിൻ ആരാമത്തോപ്പിൽ
ആകാശക്കാവിൻ ആരാമത്തോപ്പിൽ
ആലോലത്തേനുണ്ടോ
നിൻ വിരലൊരു പരിഭവമലരിനു
കൺകുളിരിടുമനുപമ രസലയ
സുഗന്ധമായ് സുമന്ത്രമായ് അലിഞ്ഞുവോ
(പൂക്കുമ്പിൾ...)