ദൂരെയോ ശാന്തമാം - M

ദൂരെയോ ശാന്തമാം കായൽത്തീരം
സാന്ത്വനം പൂക്കുമീ ഓമൽത്തീരം
ആരാരു കാണാതെ കണ്ണീരിൻ പൂക്കൾ
ആർദ്രമാം സ്നേഹമായ് പൊഴിഞ്ഞു-
വീഴുമ്പോൾ മിഴി വിതുമ്പുമ്പോൾ

മഞ്ഞിലെ തെന്നലിൻ മൗനംപോലെ
കുഞ്ഞിളംചുണ്ടിലെ ഗാനംപോലെ
വിങ്ങുമീ അഴലിൻ കൂട്ടിലെത്താമോ
വെണ്ണിലാക്കുളിരായ് പെയ്തിറങ്ങാമോ
നീയുറങ്ങാമോ

ദൂരെയോ ശാന്തമാം കായൽത്തീരം
സാന്ത്വനം പൂക്കുമീ ഓമൽത്തീരം
ആരാരു കാണാതെ കണ്ണീരിൻ പൂക്കൾ
ആർദ്രമാം സ്നേഹമായ് പൊഴിഞ്ഞു-
വീഴുമ്പോൾ മിഴി വിതുമ്പുമ്പോൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Dooreyo santhamaam

Additional Info

Year: 
1997

അനുബന്ധവർത്തമാനം