ഈറൻനിലാവായ് - F
ഈറൻനിലാവായ് ഇതൾമൂടിയോ
വേനൽ വിങ്ങുമെന്റെ മനസ്സിൽ
പ്രണയമുകിലേ...
സ്നേഹാർദ്രമാകും പ്രഭ തൂകിയോ
പെയ്തിറങ്ങുമെന്റെ കനവിൽ
കനകമലരേ...
നിഴൽവീഴുമെൻ അഴൽയാത്രയിൽ
ഈറൻ നിലാവായ് ഇതൾമൂടിയോ
വേനൽ വിങ്ങുമെന്റെ മനസ്സിൽ
പ്രണയമുകിലേ...
കണ്ണീർക്കിനാവു മേയും കൂരിരുൾ കൂരയിൽ
രാത്തിങ്കൾ ദീപമായ് പൂക്കുമെൻ പുണ്യമേ
മൗനമായ് വേണുവിൽ മൂളുന്ന
മോഹനരാഗമേ
മായയായ് മൗലിയിൽ
ചാർത്തുന്ന സ്വർണ്ണ കിരീടമേ
തളരുമുയിരിൻ മൺതോണിയിൽ
തുഴയാണു നീ
ഈറൻ നിലാവായ് ഇതൾമൂടിയോ
വേനൽ വിങ്ങുമെന്റെ മനസ്സിൽ
പ്രണയമുകിലേ...
ആ....
ഏകാന്തയാത്രപോകും എന്റെയീ പാതയിൽ
പാഥേയമോടെ വന്നു സാന്ത്വനം നൽകി നീ
കാറ്റിലും മിന്നുമെൻ
കാവൽവിളക്കിൻ നാളമേ
മാറിലെ ചൂടും മാറ്റേറുമോമൽ തങ്കമേ
മനസ്സിൽ മുറുകും മൺവീണയിൽ ശ്രുതിയാണു നീ
ഈറൻനിലാവായ് ഇതൾമൂടിയോ
വേനൽ വിങ്ങുമെന്റെ മനസ്സിൽ
പ്രണയമുകിലേ...
സ്നേഹാർദ്രമാകും പ്രഭ തൂകിയോ
പെയ്തിറങ്ങുമെന്റെ കനവിൽ
കനകമലരേ...
നിഴൽവീഴുമെൻ അഴൽയാത്രയിൽ..