മഞ്ഞിൻകണം ഉമ്മവെക്കും

മഞ്ഞിൻകണം ഉമ്മവെയ്ക്കും മാമ്പൂക്കൾ കാറ്റിലാടും
മഴമേഘം ചിറകുവീശും വഴിയിലൂടിടവഴിയിലൂടെ (2)
നിറമേറും മുകിലോരം വരവേൽക്കും വഴിയോരം
അകതാരിൽ നിറയുന്നു തെളിനീരായ് ഈസ്നേഹം
തളിർമൂടും താഴ്വാരം അഴകേറും മിഴിയോരം
കുയിൽപ്പാടുന്നൊരീണമീ തണലിൻ ചില്ലകളിൽ

കുന്നിൻമുകളേറീടാനായ് കുന്നോളം മോഹമുള്ളിൽ
പുന്നാരപ്പാട്ടുമൂളിക്കൂട്ടുകൂടി ഒത്തുചേർന്നീടാം
ആകാശം ചോക്കുന്നുണ്ടേ ആമ്പൽപ്പൂ ചിരിക്കുന്നുണ്ടേ
ഇലത്താളം ഇടനെഞ്ചിലുണരുന്നേ 
(മഞ്ഞിൻകണം ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjin Kanam Ummaveykkum

Additional Info

Year: 
2020

അനുബന്ധവർത്തമാനം