ഇനിയും വസന്തം പാടുന്നു

ഇനിയും വസന്തം പാടുന്നു
കിളിയും കിനാവും പാടുന്നു
മലർവള്ളിയിൽ ശലഭങ്ങളായ്
ഹൃദയങ്ങൾ ഊഞ്ഞാലാടി

(ഇനിയും)

ചാരുലതപോലുലഞ്ഞു
നീയെൻ മാറിൽ ചായുന്നൂ
ഒരു പൂങ്കുയിലിൻ മൊഴിയിൽ ഉണരും
ആരോ ആടുന്നോരാനന്ദലാസ്യം
പാടുന്നു പാദസരങ്ങൾ ഈ നമ്മളിൽ

(ഇനിയും)

മേഘപുരുഷൻ കനിഞ്ഞു
മീട്ടും മിന്നൽ പൊൻ‌വീണ
അമൃതായ് കുളിരായ് അലിയും നിമിഷം
മേലേ ആടുന്നു വർഷാമയൂരം
താരസ്വരങ്ങൾതൻ മേളം ഈ നമ്മളിൽ

(ഇനിയും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Iniyum vasantham padunnu

Additional Info

അനുബന്ധവർത്തമാനം