വാഴാലിക്കാവ്

Vazhalikkavu

തൃശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലുള്ള പൈങ്കുളം ഗ്രാമത്തിൽ വാഴാലിപ്പാടം എന്ന കൊച്ചു പ്രദേശത്ത് ഭാരതപ്പുഴയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ചെറു ക്ഷേത്രമാണ് വാഴാലിക്കാവ്.ഒട്ടനവധി സിനിമകൾ ചിത്രീകരിച്ച പ്രകൃതി മനോഹരമായ ലൊക്കേഷൻ കൂടിയാണ് വാഴാലിക്കാവ്. ഒരിടത്ത് , മഴവിൽക്കാവടി, പൈതൃകം,നഖക്ഷതങ്ങൾ,വാത്സല്യം,സല്ലാപം,കുടമാറ്റം, ആറാം തമ്പുരാൻ, ചന്ദ്രോത്സവം, ദ്രോണ,സിംഹാസനം,ഗോദ,ബോഡി ഗാർഡ് , ആകാശത്തിലെ പറവകൾ ,മൈലാഞ്ചി മൊഞ്ചുള്ള വീട്,കിളിച്ചുണ്ടൻ മാമ്പഴം,ബാലേട്ടൻ,മിസ്റ്റർ ഫ്രോഡ് ,അഞ്ചിൽ ഒരാൾ അർജുനൻ, പോക്കിരി രാജ, 1971 ബിയോണ്ട് ബോർഡേഴ്സ് ,മല്ലു സിംഗ്, ,ആറാട്ട്, അജഗജാന്തരം തുടങ്ങി നൂറിലധികം സിനിമകൾ ചിത്രീകരിച്ച ലൊക്കേഷനാണ്.മലയാളം കൂടാതെ അന്യഭാഷാ സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

Address: 
വാഴാലിക്കാവ്
പൈങ്കുളം
Thrissur Kerala 679531
India
District: 
Thrissur