കൃഷ്ണഗീത എം എ
എറണാകുളം ജില്ലയിലെ ആലുവയിൽ 1994 ജനുവരി 23നു അയ്യപ്പൻ കുട്ടി, ബിന്ദു എന്നിവരുടെ എന്നിവരുടെ മകളായി ജനനം.
പത്താം ക്‌ളാസ് വരെ ആലുവ നജാത്ത് സ്കൂളിൽ പഠിച്ച ശേഷം ടി എച്ച് എച്ച് എസ് സ്കൂളിൽ പ്ലസ് ടു പഠനവും, ഇമേജ് ക്രിയേറ്റിവ് എഡ്യൂകേഷനിൽ ഡിഗ്രിയും, കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇന്സ്ടിട്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റും പഠിച്ചിറങ്ങിയ ശേഷം 2012-ൽ ഡേർട്ടി സൊസൈറ്റി എന്ന മലയാളം ഷോർട് ഫിലിമിന് ഡബ്ബ് ചെയ്തു കൊണ്ട് തന്റെ ഡബ്ബിങ്ങ് കരിയറിന് തുടക്കം കുറിച്ചു. പിന്നീട് കുറച്ചു കാലം പഠനവും മറ്റു ജോലിയുമൊക്കെയായി 2019 വരെ കടന്നു പോയി .2019-ൽ ഫ്ലവർസ് ഇവന്റ് മാനേജ്‌മെന്റിന്റെ പരസ്യ ചിത്രത്തിന് ഡബ്ബിങ് ചെയ്തു കൃഷ്ണഗീത വീണ്ടും തന്റെ തിരിച്ചു വരവ് നടത്തി.തുടർന്ന് 2021 -ൽ ''മഹർഷി'' എന്ന ഡബ്ബ് ചിത്രത്തിലും,'ഏക് ദിൻ' മലയാള ചിത്രത്തിലും, ''ചെക്ക്'' എന്ന മറ്റൊരു ഡബ്ബ് ചിത്രത്തിനും ഡബ്ബ് ചെയ്തു .
പാർവ്വതി തിരുവോത്തിന്റെയും , അഹാന കൃഷ്ണയുടെയും ശബ്ദത്തിനോട് സാമ്യമുണ്ട് കൃഷ്ണഗീതയുടെ ശബ്ദവും.
ഭർത്താവിനൊപ്പം വയനാട്ടിലാണ് കൃഷ്ണഗീത ഇപ്പോൾ താമസം.