കേയാര്‍
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ നേതൃത്വം വഹിച്ചിരുന്ന കേയാര്‍ എന്ന കോദണ്ഡ രാമയ്യാ. ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റൂട്ടിലെ വിദ്യാര്‍ത്ഥി ആയിരുന്ന കേയാര്‍ കുറച്ചു കാലം ദൂരദര്‍ശനിലും ജോലി ചെയ്തിരുന്നു. 1980-ല്‍ 'ശിശിരത്തില്‍ ഒരു വസന്തം' എന്ന മലയാള സിനിമയിലൂടെ സംവിധാന രംഗത്ത് തുടക്കം കുറിച്ചു. ആ സിനിമയുടെ പരാജയത്തോടെ സിനിമാ വിതരണ രംഗത്തേക്ക് ചുവട് മാറ്റി. മൈഡിയര്‍ കുട്ടിച്ചാത്തന്റെ തമിഴ്
പതിപ്പ് ഉള്‍പ്പടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ തമിഴ് നാട്ടില്‍ വിതരണം ചെയ്തു.
പയണങ്കള്‍ മുടിവതില്ലൈ, വൈദേഹി കാത്തിരുന്താള്‍, പൂവേ പൂച്ചൂട വാ, സിന്ധു ഭൈരവി, രാജാധി രാജ, എങ്ക ഊര് പാട്ടുക്കാരന്‍ തുടങ്ങി നിരവധി സിനിമകള്‍. ഇതിനിടയില്‍ രജനീകാന്തിന്റെ "മാവീരന്‍", ചിന്നപ്പൂവേ മെല്ലപ്പേശ്, ഭരതന്റെ "ആവാരംപൂ" തുടങ്ങി നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തു. 1991-ലാണ് രണ്ടാമത്തെ സിനിമ സംവിധാനം ചെയ്യുന്നത് - ഈറമാന റോജാവേ. തുടര്‍ന്ന് രണ്ടാം നിര നടീ നടന്‍മാരെ വച്ച് ഒരു പിടി ലോബഡ്ജറ്റ് സിനിമകള്‍ സംവിധാനം ചെയ്തു.
അവലംബം : മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്