കെൻഡി സിർദോ
1993 മെയ് 15 -ന് കിർക്കൻ സിർദോയുടെയും ന്യാകിർ സിർദോയുടെയും മകളായി അരുണാചൽ പ്രദേശിൽ ജനിച്ചു. അരുണാചൽപ്രദേശ് ബാസറിലെ വിവേകാനന്ദ കേന്ദ്രീയ വിദ്യാലയ സ്ക്കൂൾ, ഗവണ്മെന്റ് സീനിയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു കെൻഡിയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഇറ്റാനഗർ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. അതിനുശേഷം സിക്കിം നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഡിപ്ലോമ ഇൻ തിയ്യേറ്റർ കഴിഞ്ഞു. തുടർന്ന് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും Theatre Arts under Acting specialisation പി ജി കഴിഞ്ഞു.
Riken Ngomle എന്ന ഗുരുവിന്റെ അഭിനയക്കളരിയിലൂടെയാണ് കെൻഡി അഭിനയത്തിൽ കൂടുതൽ അറിവ് നേടുന്നത്. നാടകവേദികളിലൂടെ കെൻഡി തന്റെ അഭിനയജീവിതത്തിന് തുടക്കംകുറിച്ചു. ഹൈദരാബാദ് യൂണിവേഴ്സിറ്റിൽ പി ജി ചെയ്യുമ്പോളാണ് 2019 -ൽ മലയാളത്തിൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 എന്ന സിനിമയിൽ നായികയാകാൻ അവസരം ലഭിയ്ക്കുന്നത്. സൗബിൻ സാഹിർ നായകനായ സിനിമയിൽ ഒരു ജപ്പാനീസ് യുവതിയായി കെൻഡി അഭിനയിച്ചു. തുടർന്ന് 2021 -ൽ കനകം കാമിനി കലഹം എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തു. കെൻഡി സ്വന്തം സംസ്ഥാനമായ അരുണാചൽ പ്രദേശിലെ ഒരു പ്രാദേശിക സിനിമയിൽ കൂടി അഭിനയിച്ചിട്ടുണ്ട്.