കലാഭവൻ നന്ദന

Kalabhavan Nandana
Date of Birth: 
ചൊവ്വ, 2 September, 2003
നന്ദന സി അനിൽ

2003 സെപ്റ്റംബർ 9 -ന് അനിൽകുമാറിന്റെയും സവിതയുടെയും മകളായി കാസർക്കോട് ജില്ലയിലെ കാഞ്ഞങ്ങാട് ജനിച്ചു. കാഞ്ഞങ്ങാട് പടനക്കാട് സി കെ നായർ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനിയാണ് നന്ദന. അഞ്ചാമത്തെ വയസ്സുമുതൽ നന്ദന നൃത്തപഠനം തുടങ്ങിയിരുന്നു. കലാമണ്ഡലം വനജരാജനില്‍ നിന്നുമാണ് നന്ദന നൃത്തത്തിന്റെ ഹരിശ്രീകുറിച്ചത്. സ്‌കൂൾ വിദ്യാഭ്യസ കാലംമുതൽ യുവജനോത്സവവേദികളിലും, പൊതുവേദികളിലും നൃത്തരംഗത്തും സക്രിയസാന്നിദ്ധ്യമാണ് നന്ദന. രണ്ട് തവണ തൃശ്ശൂരിലും ആലപ്പുഴയിലും വെച്ച് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നാംസ്ഥാനം ലഭിച്ചതും നന്ദനയുടെ ടീമിനാണ്.

നൃത്തത്തോടും അഭിനയത്തോടുമുള്ള താത്പര്യം നന്ദനയെ കലാട്രൂപ്പായ കൊച്ചിന്‍ കലാഭവനിലെത്തിച്ചു. കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുള്ള നന്ദനയ്ക്ക് നൃത്തത്തോടൊപ്പം തന്നെ സ്‌കൂൾ യുവജനോത്സവ വേദികളിൽ നിന്നും ആരംഭിച്ച അഭിനയ മികവും സിനിമാമേഖലയിലേയ്ക്ക് പ്രവേശനം ലഭിയ്ക്കുന്നതിന് സഹായകരമായി. സൈനു ചാവക്കാട് സംവിധാനം ചെയ്ത ഇക്കാക്ക, റഫീക്ക് പഴശ്ശി സംവിധാനം ചെയ്ത ആയിഷ, അമർദീപ് സംവിധാനം ചെയ്ത നിണം എന്നീ സിനിമകളിലാണ് നന്ദന അഭിനയിച്ചിട്ടുള്ളത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ചാക്കോയും മേരിയും എന്ന സീരിയലിലും ഏഷ്യാനെറ്റിലെ തൂവൽസ്പർശം എന്ന സീരിയലിലും നന്ദന അഭിനയിച്ചിട്ടുണ്ട്.

നിരവധി മ്യൂസിക് ആല്‍ബങ്ങളിൽ പാടി അഭിനയിച്ച നന്ദന സ്വന്തമായി മ്യൂസിക് ആൽബങ്ങൾ സംവിധാനം ചെയ്യുകയും ഒപ്പം മികച്ച കൊറിയോഗ്രാഫർ എന്ന് തെളിയിക്കുകയും ചെയ്തു.
കൂടാതെ കേരളത്തിലെ അറിയപ്പെടുന്ന മാജിക്ക് ട്രൂപ്പകളിലൂടെ നിരവധി വേദികളില്‍ നൃത്തരംഗങ്ങൾ അവതരിപ്പിച്ചു. രാജീവൻ പുതുക്കളം സംവിധാനം ചെയ്ത സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ "പ്രണയസാഗരതീരം" എന്ന മ്യൂസിക്കൽ ആൽബത്തിലെ പ്രധാനവേഷം ഏറെ ജനശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു. നാലാമത്തെ വയസ്സില്‍ എം.എ. കുട്ടപ്പന്റെ മകളായി ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിട്ടുള്ള നന്ദന, വിദ്യാഭ്യാസവകുപ്പിന്റെ ചിത്രശലഭം എന്ന ദൃശ്യ ചിത്രീകരണത്തിൽ ജി.കെ. പിള്ളയുടെ കൂടെയും അഭിനയിച്ചു.

 

Email