ജോർഡി പ്ലാനെൽ ക്ലോസെ
Jordi Plannel Closa
മലയാളി സിനിമയിലെ സ്പാനിഷുകാരനായ ആദ്യത്തെ ക്യാമറാമാനാണ് സ്പെയിനിലെ ബാഴ്സലോണ സ്വദേശിയായ ജോർഡി.
മെക്സിക്കോയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം നിരവധി അന്താരാഷ്ട്ര ബ്രാൻഡുകളുടെ പരസ്യചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മെക്സിക്കോയിലെ ഏറ്റവും തിരക്കേറിയ ഛായാഗ്രാഹകരിൽ ഒരാളായ ജോർഡി, ഒരു മെക്സിക്കൻ ചിത്രത്തിന്റെയും ഒരു സൗത്ത് അമേരിക്കൻ ചിത്രത്തിന്റെയും സിനിമാറ്റൊഗ്രാഫറായി പ്രവർത്തിച്ചിട്ടുമുണ്ട്.