ജിനു വൈക്കത്ത്

Jinu Vaikkath

പ്രശസ്ത നടൻ യവനിക ഗോപാലകൃഷ്ണന്റെ മകനായി കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. കുവൈറ്റിൽ ജോലി ചെയ്യുന്ന ജിനു ഗോപാലകൃഷ്ണൻ അവിടെ കലാരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു. ഷോർട്ട് മൂവികളിലൂടെയാണ് ജിനു ഗോപാലകൃഷ്ണൻ അഭിനയരംഗത്തേക്കെത്തുന്നത്. പന്ത്രണ്ടോളം ഷോർട്ട് ഫിലിമുകളിൽ ജിനു അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഒരു ഷോർട്ട് ഫിലിമും ഒരു ആൽബവും അദ്ധേഹം സംവിധാനം ചെയ്തിട്ടുമുണ്ട്.

പൂർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച ഒറ്റയാൻ എന്ന സിനിമയിൽ നായകനായിക്കൊണ്ടാണ് ജിനു ഗോപാലകൃഷ്ണൻ അഭിനയരംഗത്തേക്കെത്തുന്നത്. അതിനുശേഷം മുരളി മോഹൻ സംവിധാനം ചെയ്ത മീനാക്ഷി എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ജിനുവിന്റെ ഭാര്യ അഞ്ജു ജിനുവും ഒറ്റയാനിൽ അഭിനയിച്ചിരുന്നു. അവരുടെ മകൾ ഗൗരി കൃഷ്ണ ടെലിഫിലിമുകളിലും ആൽബങ്ങളിലും അഭിനയിക്കാറുണ്ട്.