ജിലു മരിയറ്റ് തോമസ്

Jilu Mariet Thomas

1991 ഒക്ടോബർ 10 നു തൊടുപുഴയിലുള്ള  കരിമണ്ണൂർ നെല്ലാനിക്കാട് തോമസിന്റെയും അന്നകുട്ടിയുടെയും രണ്ടാമത്തെ മകളായി ജന്മനാ കൈകൾ ഇല്ലാതെ ജനനം. ജെ എം എൽ പി പാരൽ സ്കൂൾ & സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ പഠനം .തുടർന്ന് സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്നും ബി എ അനിമേഷൻ & ഗ്രാഫിക് ഡിസൈൻ വിഭാഗത്തിൽ ബിരുദം.

കാലു കൊണ്ടും വായ കൊണ്ടും ചിത്രങ്ങൾ വരയ്ക്കുന്നവരുടെ ആഗോള സംഘടനയായ MFPA-യിൽ ( Mouth and Foot Painting Artist Association) അംഗത്വമുള്ള ജിലു MFPA യുടെ 2021-ലെ ബെസ്റ്റ് പെയിന്റിംഗ് ഓഫ് ഇയർ പുരസ്കാരവും, ചിത്ര കലയിൽ ജൂനിയർ ഹെലൻ കെല്ലർ , യൂത്ത് ഐക്കൺ അവാർഡ് എന്നീ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട് .

 

തന്റെ ജീവിത കഥ പ്രമേയമാക്കിയ 'ചിറക്' എന്ന മോട്ടിവേഷണൽ ആൽബത്തിൽ നായികയായി വേഷമിട്ട ജിലു ഡബ്ബിങ് ആർട്ടിസ്റ് വിനു മുഖേന  ത്രീ ഡേയ്സ് എന്ന പുതിയ 'ഒ ടി ടി'  ചിത്രത്തിൽ റേഡിയോ വാർത്ത വായനക്കാരി ഉൾപ്പെടെ അഞ്ചു കഥാപത്രങ്ങൾക്ക് ശബ്ദം നൽകി സിനിമാ ഡബ്ബിങ് മേഖലയിൽ തുടക്കം കുറിച്ചു  .

ചിത്ര രചനയും , മോട്ടിവേഷൻ ക്‌ളാസ്സുകൾക്കുമിടയിൽ ഡബ്ബിങ്ങിൽ കൂടി കഴിവ് തെളിയിക്കാൻ ഒരുങ്ങുകയാണ് ജിലുമോൾ  എന്ന ജിലു മരിയറ്റ് തോമസ് .

ജിലുവിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ