ജയകാർത്തി
1991 മെയ് 25 -ന് കൃഷ്ണൻ കുട്ടിയുടെയും കാർത്യായനിയുടെയും മകനായി കാസർക്കോട് ജനിച്ചു. വെള്ളരിക്കുണ്ട് St. Jud's H.S, കസബ G.H.S.S. Maloth എന്നീ വിദ്യാലയങ്ങളിലായിരുന്നു ജയകുമാറിന്റെ പഠനം. തുടർന്ന് കാസർക്കോട് ഗവണ്മെന്റ് കോളേജിൽ നിന്നും ബിഎസ് സി ജിയോളജി കഴിഞ്ഞു.
2010 -ലാണ് ജയകുമാറിന്റെ മ്യൂസിക്ക് കരിയർ ആരംഭിയ്ക്കുന്നത്. കർണ്ണാടിക് മ്യൂസിക്കിൽ ജയശ്രീ രാജീവ്, തബലയിൽ ചന്ദ്രകുമാർ കൈതോട്, കീബോഡിൽ ജോയ് ആന്റണി കുന്നുംകൈ എന്നിവരായിരുന്നു ഗുരുക്കന്മാർ. 2019 -ൽ പെൻസിൽ ബോക്സ് എന്ന കന്നഡ സിനിമയിൽ സംഗീതം ചെയ്തുകൊണ്ടാണ് ജയകുമാർ സിനിമ സംഗീത സംവിധാനത്തിൽ തുടക്കം കുറിയ്ക്കുന്നത്. ജയകാർത്തി എന്ന പേരിലാണ് സിനിമയിൽ സംഗീത സംവിധാനം ചെയ്യുന്നത്. 2021 -ൽ തുടി എന്ന മലയാള ചിത്രത്തിനുവേണ്ടി സംഗീതം നൽകി. തുടർന്ന് ഇന്നലെകൾ, ദി ഡാർക്ക് സീക്രട്ട് എന്നീ മലയാള സിനിമകളിലും ബസവ എന്ന കന്നഡ സിനിമയിലും പശ്ചാത്തല സംഗീതവും ടൈറ്റിൽ മ്യൂസിക്കും നിർവ്വഹിച്ചു. 2021 -ൽ പുനലൂർ ഷോർട്ട് ഫിലിം സൊസൈറ്റി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് ജയകാർത്തിയ്ക്ക് ലഭിച്ചിട്ടുണ്ട്.
വിലാസം - Thazhathu Veettil (Ho),
Punnakkunnu (Po),
Kasaragod-671534.