ജയ സുജിത്ത്

Jaya Sujith

കാസർഗോഡ് സ്വദേശിനി. 1986 നവംബർ 20ന് കരിവെള്ളൂരിൽ ജനിച്ചു. സാവിത്രിയും നാരായണനും ആണ് മാതാപിതാക്കൾ. ഭർത്താവ് സുജിത്ത്.

 സ്കൂൾ പഠനകാലത്തും കുടുംബശ്രീ കലാമത്സരങ്ങളിലും പ്രച്ഛന്നവേഷം അവതരിപ്പിക്കുമായിരുന്ന ജയ 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ ആയിരുന്ന രാജേഷ് മാധവൻ വഴിയാണ് 'ശോഭ' എന്ന കഥാപാത്രത്തിനായി തിങ്കളാഴ്ച നിശ്ചയത്തിലേക്കെത്തുന്നത്. 'ജിന്ന്' ആണ് ജയ അഭിനയിച്ച രണ്ടാമത്തെ സിനിമ.