ഇശൽ മെഹക്

Ishel Mehak

2005 മെയ് 6 ന് തൃശ്ശൂർ ജില്ലയിൽ മുസ്തഫയുടെയും സമീറയുടെയും മകളായി ജനിച്ചു. കോഴിക്കോട് നടക്കാവ് പെൺകുട്ടികൾക്കുള്ള ഗവണ്മെന്റ് ഹൈസ്ക്കൂളിലായിരുന്നു എസ് എസ് എൽ സി വരെ പഠിച്ചത്. തിരുവനന്തപുരം കോട്ടൻഹിൽസിൽ നിന്നും +1+2 കഴിഞ്ഞു. ഇശൽ കർണ്ണാട്ടിക് വയലിൻ പഠിച്ചിട്ടുണ്ട്.

2017 ൽ ഭൂമി എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചുകൊണ്ടാണ് ഇശൽ മെഹക് തന്റെ കരിയറിന് തുടക്കമിടുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെച്ചു. ഭൂമി എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് SIMA SHORT FILM FEST 2017- ൽ മികച്ച ബാല നടിയ്ക്കുള്ള പുരസ്ക്കാരം ഇശലിന് ലഭിച്ചു.  KFTI International Film Festival ലിൽ ഭൂമിയിലെ അഭിനയത്തിന് സ്പെഷൽ ജൂറി അവാർഡും കിട്ടി.