ഹഫീസ് അലി
Hafees Ali
ഹഫീസ് അലി മോഡലിങ് രംഗത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.കൊല്ലംടി കെ എം കോളേജിലെ ബിരുദ പഠനത്തിന്റ സമയത്തായിരുന്നു മോഡലിങ്ലേക്കുള്ള പ്രവേശനം. തുടർന്ന് പ്രമുഖ മാഗസിനായ "ഗൃഹലക്ഷ്മി",കേരള സർക്കാരിന്റെ "ഐ.ടി മിഷൻ പ്രൊജക്റ്റ് " തുടങ്ങി നിരവധി മാഗസിനുകൾക്കും പരസ്യ ചിത്രങ്ങൾക്കും ടെലിവിഷൻ ഷോ കൾക്കും വേണ്ടി മോഡലായി.പഠനത്തിന് ശേഷം സോഫ്റ്റ്വെയർ
എൻജിനീയർ ആയി ജോലി നോക്കി. തുടർന്ന് ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്