ഗായത്രി അശോക്

Gayathri Ashok

പോലീസ് ഓഫീസറായ അശോകന്റെയും ബിന്ദു അശോകന്റെയും മകളായി കൊല്ലത്ത് ജനിച്ചു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയ, Toc H പബ്ലിക്ക് സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു ഗായത്രിയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ചെന്നൈ എസ് ആർ എം യുണിവേഴ്സിറ്റിയിൽ നിന്നും വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി.

 ചെന്നൈയിൽ ഗ്രാഫിക്സ് ഡിസൈനർ ആയി ജോലി ചെയ്യുമ്പോഴാണ് ഗായത്രിക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ലഡു എന്ന ചിത്രത്തിൽ നായികയായിട്ടായിരുന്നു തുടക്കം. അതിനുശേഷം സ്റ്റാർമെമ്പർ രമേശൻ 9-ാം വാർഡ്സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.