സീറോ ഡിഗ്രി

Under Production
Zero Degree

ഊട്ടിയിലെ റെയില്‍വെ റസ്റ്റ് ഹൗസില്‍വച്ച് കാമുകനെ കൊന്ന് കഷണങ്ങളാക്കി സ്യൂട്ട് കെയിസില്‍ നിറച്ച സംഭവത്തിന്  (ജൂലൈ 12) 26 വര്‍ഷം പിന്നിടുന്നു. പയ്യന്നൂര്‍ സ്വദേശിയും സിവില്‍ കോണ്‍ട്രാക്ടറുമായിരുന്ന മുരളീധരനാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സ്വദേശിനിയായ ഡോ. ഓമന പൊലീസ് പിടിയിലായെങ്കിലും ജാമ്യത്തിലറങ്ങി മുങ്ങുകയായിരുന്നു.

ഊട്ടി പൊലീസും കേരളാ പൊലീസും നിരന്തരമായി അന്വേഷണം നടത്തിയെങ്കിലും ഡോ. ഓമനയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ലേഡി സുകുമാരക്കുറുപ്പ് എന്ന പേരില്‍ അറിയപ്പെട്ട ഡോ ഓമനയുടെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

 

മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.