കൊച്ചു കൊച്ചു മോഹങ്ങൾ
കൊച്ചു കൊച്ചു മോഹങ്ങൾ എന്ന കുട്ടികളുടെ ചിത്രം പറയുന്നത് ദരിദ്രയും വിധവയായ മേരിയുടെയും അവളുടെ ഒമ്പത് വയസ്സുള്ള മകൻ മാത്തുക്കുട്ടിയുടെയും ജീവിത പരീക്ഷണങ്ങളെക്കുറിച്ചാണ്.
തൻ്റെ ഷർട്ട് കീറിയതിനാൽ മാത്തുക്കുട്ടിക്ക് സ്കൂളിൽ കടുത്ത അപമാനത്തിന് വിധേയനാകേണ്ടി വന്നു. കൂടാതെ വഴിതെറ്റിയ ഒരു നായ വീട്ടിലെ എല്ലാ ഭക്ഷണവും കഴിക്കുകയും അടുക്കളയിലെ കലങ്ങൾ തകർക്കുകയും ചെയ്യുന്നു.
ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനായ കുഞ്ഞു വർക്കിക്ക് ഇവരുടെ അവസ്ഥ കണ്ട് ഇവരോട് സഹതാപമുണ്ടാവുന്നു.
അദ്ദേഹം മാത്തുക്കുട്ടിയെ അവധിക്കാലത്ത് ലോട്ടറി ടിക്കറ്റ് വിൽക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. മാത്തുക്കുട്ടിയുടെ ലോട്ടറി വില്പനയിലൂടെ ഉള്ള സമ്പാദ്യം ഒരു പുതിയ ഷർട്ട് വാങ്ങാൻ ഉള്ള അത്രയും ആവുന്നു. എന്നാൽ തനിക്കുള്ള ഷർട്ടിനു പകരം മാത്തുക്കുട്ടി അമ്മയ്ക്ക് ഒരു അലുമിനിയം കലം വാങ്ങുന്നു.
ഈ ചിത്രത്തിലൂടെ മാത്തുക്കുട്ടി എന്ന കഥാപാത്രമായ മോഹൻ ഫിലിപ്പ് 1998 ലെ മികച്ച ബാലനടനുള്ള സംസ്ഥാന അവാർഡു നേടി. 1999 ൽ കേരളത്തിലെ നാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ചിത്രം പ്രദർശിപ്പിച്ചിരുന്നു.