പൊന്നും പൂവും വാരിച്ചൂടാം
പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍നിലാവേ
മാരിവിതൂവല് തേന്പിറാവേ
ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍
കൂകും കോകിലമായ്
ഞാന്‍ നിന്നെത്തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം
(പൊന്നും...)
കുഞ്ഞിക്കുറുമ്പേറും തുമ്പിയായ്
കുഞ്ഞാറ്റക്കൂട് തേടിടാം
കന്നിക്കസവിട്ടൊരാടകള്‍
മിന്നായം മെയ്യില്‍ മൂടിടാം -നിന്നെ
ഞാനെന്‍ നെഞ്ചിലെ
മിന്നാമിന്നിയാക്കിയാടാം -പിന്നെ
ഞാന്‍ നിന് ചുണ്ടിലെ ചിന്തും
ചിന്തായ് മാറിടാം
പൂത്തൊരുങ്ങും പൂങ്കുരുന്നേ
ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ്
ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ്
(പൊന്നും...)
പൂമാനപ്പൂന്തിങ്കള്‍ പൊയ്കയില്‍
പാല്‍ത്തുള്ളി തൂവും രാത്രിയില്‍
കണ്ചിമ്മി താനാടും താരകള്‍
വിണ്‍കോണില്‍ ചായും മാത്രയില്‍ -നിന്നെ
ഞാനെന്നുള്ളിലെ കാണാ
മുത്തായ് കാക്കവേ -പിന്നെ
നീയെന്‍ മാറിലെ മാറാച്ചൂടായ് മാറവേ
ചെമ്മുകിലിന്‍ പുല്‍ത്തടുക്കില്‍
ചേര്‍ന്നുറങ്ങാനും നാണമായോ
ചേര്‍ന്നുറങ്ങാനും നാണമായോ
(പൊന്നും...)